മെക്കാ മസ്ജിദ് സ്ഫോടനക്കേസ്:മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുഹൈദരാബാദ്: മെക്കാ മസ്ജിദ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും എന്‍ഐഎ കോടതി വെറുതെവിട്ടു. സ്വാമി അസീമാനന്ദ് അടക്കമുള്ള കേസിലെ അഞ്ച് പ്രതികളെയുമാണ് കോടതി വെറുതെ വിട്ടത്. 2007 മെയ് 18ന് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കവെയായിരുന്നു മെക്കാ മസ്ജിദില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 58പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top