മൃതിയടഞ്ഞവര്‍ക്ക് മെഴുകുതിരി തെളിയിച്ച് സ്മരണാഞ്ജലി

പന്നിത്തടം: പ്രളയബാധിതരെ സഹായിക്കുന്നതിനായി പന്നിത്തടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം’ കൂട്ടായ്മയിലെ അംഗങ്ങളും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരും ജനപ്രതിനിധികളും മെഴുകുതിരി തെളിയിച്ച് പ്രളയദുരന്തത്തില്‍ മൃതിയടഞ്ഞ 483 പേര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു.
150 നീളത്തില്‍ വരച്ച കേരളത്തിന്റെ ഭൂപടമാതൃകയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അണിനിരന്നപ്പോള്‍ നവകേരളത്തിന്റെ പുതിയ പ്രകാശങ്ങള്‍ തെളിഞ്ഞു. സന്നദ്ധപ്രവര്‍ത്തനത്തിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും പങ്കാളികളായ കടങ്ങോട് പഞ്ചായത്തിലെ വിവിധ ക്ലബുകള്‍, തൊഴിലുറപ്പുതൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു സ്‌നേഹാദരം അര്‍പ്പിക്കുന്നതിന് ടെ ല്‍കോണ്‍ കോംപൗണ്ടില്‍ ഒത്തുചേര്‍ന്നവരാണ് മെഴുകുതിരിവെട്ടംകൊണ്ട് സ്മരണാഞ്ജലി അര്‍പ്പിച്ചത്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റീവ് ഫോറസ്റ്റ് ഓഫിസര്‍ കെ എ മുഹമ്മദ് നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. എസിപി ബാബു കെ തോമസ് മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള 40,000 രൂപ യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധി ഒ എസ് സുബീഷ് ഏറ്റുവാങ്ങി. അനൂഷ് സി മോഹന്‍, ശിഹാബുദ്ദീന്‍ അലി എന്നിവര്‍ക്ക് ബെസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് സമ്മാനിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. കെ എം നൗഷാദ്, ജലീല്‍ ആദൂര്‍, കെ ആര്‍ സമി, അംഗങ്ങളായ പി വി പ്രസാദ്, കെ കെ മണി, ഷുക്കൂര്‍ പന്നിത്തടം, സന്ധ്യ ബാലകൃഷ്ണന്‍, കോ ഓര്‍ഡിനേഷന്‍ അംഗങ്ങളായ എം ബാഹുലേയന്‍, വി കെ രഘുസ്വാമി, സിംല ഹസ്സന്‍, വിജയന്‍ മാസ്റ്റര്‍, മുജീബ് റഹ്മാന്‍, സുധീര്‍ പുരസ്‌കാരവിതരണം നടത്തി.
ടെല്‍കോണ്‍ അമീര്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ ആദൂര്‍, എന്‍ എസ് സത്യന്‍ സംസാരിച്ചു.

RELATED STORIES

Share it
Top