മൃതശരീരങ്ങള്‍ എത്തിക്കാനുള്ള വിമാനനിരക്ക്: കേന്ദ്രമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: യുഎഇയില്‍ നിന്നു മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള വിമാനനിരക്ക് ഇരട്ടിയാക്കിയ എയര്‍ ഇന്ത്യ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. കിലോഗ്രാമിന് 15 ദിര്‍ഹം എന്ന നിലവിലുണ്ടായിരുന്ന നിരക്ക് സാധുക്കളായ മറുനാടന്‍ മലയാളികള്‍ക്ക് ഇപ്പോള്‍ തന്നെ താങ്ങാന്‍ കഴിയാതിരിക്കെയാണ് അത് ഇരട്ടിയാക്കിയത്. താഴ്ന്ന വരുമാനക്കാരും ജോലിയില്ലാത്തവരുമായ മറുനാടന്‍ മലയാളികള്‍ മരണമടയുമ്പോള്‍ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണു മൃതശരീരം നാട്ടിലേക്ക് അയക്കുന്നത്. നിരക്ക് ഇരട്ടിയാക്കിയത് അവര്‍ക്കും കനത്ത ആഘാതമായിരിക്കുകയാണ്. അതിനാല്‍ അടിയന്തരമായി നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top