മൃതദേഹത്തെ 'ചികില്‍സിച്ച് ' ആശുപത്രി തട്ടിയത് മൂന്നുലക്ഷം രൂപ

ചെന്നൈ: രോഗി മരിച്ച് മൂന്നുദിവസം പിന്നിട്ടിട്ടും ചികില്‍സ നടത്തി ആശുപത്രി അധികൃതര്‍ ബന്ധുക്കളില്‍ നിന്നു വന്‍ തുക തട്ടിയെടുത്തതായി പരാതി. നാഗപട്ടണം സ്വദേശിയായ എന്‍ ശേഖറിന്റെ ബന്ധുക്കളാണ് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിക്കെതിരേ പരാതി നല്‍കിയത്. വയറുവേദനയെ തുടര്‍ന്നാണ് എന്‍ ശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സിക്കിടെ ശേഖര്‍ മരിച്ചെങ്കിലും ഇക്കാര്യം മറച്ചുവച്ച് വീണ്ടും ചികില്‍സ നല്‍കുകയായിരുന്നു. പണം തട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇതു ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹത്തില്‍ മൂന്നുദിവസത്തോളം നടത്തിയ ചികില്‍സയ്ക്ക് ആശുപത്രി അധികൃതര്‍ മൂന്നുലക്ഷം രൂപ കൈപ്പറ്റിയെന്നും ശേഖറിന്റെ മകന്‍ ആരോപിച്ചു. കൂടാതെ, ചികില്‍സയുടെ ആദ്യദിനങ്ങളില്‍ അഞ്ചുലക്ഷം രൂപയും ആശുപത്രി ഈടാക്കിയിരുന്നു.

RELATED STORIES

Share it
Top