മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കണം : മനുഷ്യാവകാശകമ്മീഷന്‍തിരുവനന്തപുരം:  പാങ്ങപ്പാറയില്‍ ഫഌറ്റ് നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.സംസ്ഥാന തൊഴില്‍വകുപ്പ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തവ് നല്‍കിയത്.  മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസരം നല്‍കണം. അപകടം സംഭവിച്ച സ്ഥലത്ത് ഫഌറ്റ് നിര്‍മിക്കുന്ന ഏജന്‍സിക്ക് കൂടി അപകടത്തിന്റെ ഉത്തരവാദിത്വം ചുമത്തണമെന്ന് കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചീഫ് സെക്രട്ടറി, നഗരസഭ സെക്രട്ടറി, സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവര്‍ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദമാക്കി ജൂണ്‍ 21 ന് മുമ്പായി വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top