മൃതദേഹങ്ങളും ബ്ലാക്ക് ബോക്‌സും കണ്ടെടുത്തു

തെഹ്‌റാന്‍: ഇറാനിലെ ശഹ്‌റെ കോര്‍ദില്‍ തകര്‍ന്നുവീണ സ്വകാര്യ തുര്‍ക്കി വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
അപകടത്തില്‍ തുര്‍ക്കിയിലെ പ്രമുഖ വ്യവസായിയുടെ മകളും പ്രതിശ്രുത വധുവുമായ മിനാ ബസറാനും കൂട്ടുകാരും ഉള്‍പ്പെടെ പതിനൊന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. സാഗ്‌റോസ് മലനിരകളില്‍ നിന്നാണ് 10 പേരുടെ മൃതദേഹം കണ്ടെത്തിയത്.
കനത്ത മഴകാരണം കാലാവസ്ഥ പ്രതികൂലമായതോടെ കഴിഞ്ഞദിവസം രക്ഷാപ്രവര്‍ത്തനം  മുടങ്ങി. തുടര്‍ന്ന് സാര്‍ഗോസ് മലനിരകളില്‍ ഇന്നലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബ്ലാക് ബോക്‌സും 10 പേരുടെ മൃതദേഹവും കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് യുഎഇയില്‍ നിന്ന് ഇസ്താംബുളിലേക്ക് പോയ വിമാനം ഇറാനിലെ സാര്‍ഗോസ് മലനിരകള്‍ക്കു സമീപം തകര്‍ന്നുവീണത്. മൂടല്‍ മഞ്ഞും മഴയും കാരണം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ബ്ലാക് ബോക്‌സ് പരിശോധിച്ചാല്‍ മാത്രമേ വിശദമായ കാരണം അറിയാനാവൂ.

RELATED STORIES

Share it
Top