മൃതദേഹം അനാഥമായതില്‍ ദുരൂഹതയെന്ന്പത്തനംതിട്ട: ചത്തീസ്ഗഡില്‍ നിന്നു കേരളത്തിലേക്കുള്ള യാത്രക്കിടെ തീവണ്ടിയില്‍ മരിച്ച പത്തനംതിട്ട സ്വദേശിയില്‍ നിന്നും ആധാര്‍, പാന്‍ കാര്‍ഡുകള്‍ റയില്‍വേ പോലീസിന് ലഭിച്ചിട്ടും മൃതദേഹം അനാഥമാക്കപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പതേരന്റെ ആധാര്‍, പാന്‍ കാര്‍ഡുകള്‍ ആര്‍.പി.എഫിന് ലഭിച്ചതായി റെയില്‍വേ പോലീസ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ആധാറോ പാനോ ഉണ്ടെങ്കില്‍ ഒരു ഇന്ത്യാക്കാരന്റെ സമ്പൂര്‍ണ വിവരം നിമിഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുമെന്നിരിക്കെ റയില്‍വേ പോലീസ് വഴി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ ഭാസ്‌കരന്റെ മൃതദേഹം അനാഥാവസ്ഥയിലായത് എങ്ങനെയാണെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ചോദിച്ചു. തീവണ്ടിയാത്രികന്റെ ജീവന്‍ സംരക്ഷിക്കാനും മരിച്ചയാള്‍ ആരെന്ന് കണ്ടെത്താനും മനുഷേ്യാചിതമായ ശവസംസ്‌കാരം അനുവദിക്കാനും എറണാകുളം, കോട്ടയം ജില്ലകളിലെ പോലീസിനും ആരോഗ്യ, റയില്‍വേ സംവിധാനത്തിലും അനാസ്ഥ സംഭവിച്ചതായി കമ്മീഷന്‍ ചൂണ്ടികാണിച്ചു. എറണാകുളം നോര്‍ത്ത് റയില്‍വേ പോലീസ് ഏറ്റുവാങ്ങിയ ഭാസ്‌കരന്റെ ലഗേജ്, ബന്ധുക്കളില്‍ നിന്ന് ലഭിച്ച പരാതിയില്‍ റയില്‍വേ പോലീസെടുത്ത നടപടികള്‍, നിയമവും കീഴ്‌വഴക്കവും അനുസരിച്ച് ഭാസ്‌കരന്റെ മരണത്തിലുണ്ടായ തുടര്‍നടപടികള്‍, മൃതദേഹം തിരിച്ചറിയാനുണ്ടായ താമസത്തിന്റെ കാരണങ്ങള്‍ എന്നിവയെ കുറിച്ച് സംസ്ഥാന പോലീസ് മേധാവി അനേ്വഷണം നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.     ആലുവ, എറണാകുളം, കോട്ടയം ആശുപത്രികളില്‍ പരേതന് ലഭിച്ച ചികിത്സയും മരണകാരണവും മൃതദേഹത്തിന് നല്‍കിയ പരിഗണന, തിരിച്ചറിയാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവയെ കുറിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഉന്നതതല അനേ്വഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.     2017 ഏപ്രില്‍ ഏഴിന്  ആലുവയില്‍ നിന്ന് 18567 നമ്പര്‍ തീവണ്ടിയിലെ എസ്.9 കമ്പാര്‍ട്ടുമെന്റിലെ യാത്രികനായിരുന്ന ഭാസ്‌കരന്റെ മരണത്തില്‍ റയില്‍വേ ഇതുവരെ സ്വീകരിച്ച നടപടികള്‍ സതേണ്‍ റയില്‍വേ ജനറല്‍ മാനേജരും കമ്മീഷനെ അറിയിക്കണം. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും എറണാകുളം നോര്‍ത്ത് ആര്‍പിഎഫ് സ്റ്റേഷന്‍ ഹൗസ് ഓഫീസറും 15 ദിവസത്തിനകം മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിക്കുള്ള മറുപടി കമ്മീഷന്‍ ആസ്ഥാനത്ത് എത്തിക്കണം.  യോഗാ ക്ലാസ്‌കറുകച്ചാല്‍: യോഗാ ദിനത്തോടനുബന്ധിച്ച് ഐക്കണ്‍ യോഗാ ക്ലബ്ബിന്റെ നേതൃത്വത്തില്‍ യോഗാ ക്ലാസുകളും പ്രത്യേക പഠനക്ലാസുകളും പ്രഭാഷണ പരമ്പരകളും സംഘടിപ്പിക്കുന്നു. ലാറാ ടവറില്‍ നാളെ രാവിലെ ആറിന് യോഗാ ക്ലാസുകള്‍ ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.

RELATED STORIES

Share it
Top