മൃഗാശുപത്രി വിതരണം ചെയ്ത ആടുകളില്‍ നിന്ന് രോഗം പകര്‍ന്ന് ആടുകള്‍ ചത്തതായി ആരോപണം

എരുമപ്പെട്ടി: വേലൂര്‍ മൃഗാശുപത്രി വഴി വിതരണം ചെയ്ത ആടുകളില്‍ നിന്ന് രോഗം പകര്‍ന്ന് തയ്യൂരില്‍ ആടുകള്‍ ചത്തതായി ആരോപണം. വേലൂര്‍ തയ്യൂര്‍ മഠത്തില്‍പറമ്പ് ഊക്കയില്‍ താഹിറയുടെ ആടുകളാണ് ചത്തത്.
വേലൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ എസ്‌സി. ജനറല്‍ വിഭാഗങ്ങളിലെ വനിതകള്‍ക്ക് രണ്ടു ഘട്ടങ്ങളിലായി ആടുകളെ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തില്‍ വിതരണം ചെയ്ത ആടുകള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. വിതരണത്തിനായി എത്തിച്ച ആടുകളെ മൃഗഡോക്ടര്‍ പരിശോധിച്ചിരുന്നില്ലെന്നും കരാറുകാരന്റെ കൈയ്യില്‍ നിന്നു നേരിട്ട് വിതരണം ചെയ്യുകയായിരുന്നെന്നും പരാതിയുണ്ട്.
വേലൂര്‍ മൃഗഡോക്ടറെ അറിയിച്ചിരുന്നെങ്കിലും രോഗം കണ്ടു പിടിക്കാനാകാത്തതിനെ തുടര്‍ന്ന് താഹിറ 14 ദിവസം മുമ്പ് ലഭിച്ച ആടുകളെ പഞ്ചായത്തില്‍  തിരിച്ചുനല്‍കി. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നല്‍കി. രോഗം ബാധിച്ച ആടുകളെ പഞ്ചായത്തിനു തിരികെ കൊടുത്തെങ്കിലും താഹിറയുടെ മറ്റ് ആടുകളിലേക്ക് രോഗം പടര്‍ന്നുപിടിച്ചിരുന്നു. എട്ട് ആടുകളില്‍ നാല് എണ്ണം ചത്തു. ബാക്കിയുള്ളവ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിണ്്്്.

RELATED STORIES

Share it
Top