മൃഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ പുതിയ ചട്ടംന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നായ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, അക്വേറിയങ്ങള്‍, കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവയെ പുതിയ ചട്ടത്തിനു കീഴില്‍ കൊണ്ടുവന്നു. മൃഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍  വനം -പരിസ്ഥിതി മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പുറത്തുവിട്ടത്. ഈ നിയമപ്രകാരം അക്വേറിയങ്ങള്‍, കന്നുകാലി കേന്ദ്രങ്ങള്‍ എന്നിവ ഓരോ സംസ്ഥാനങ്ങളിലേക്കും മൃഗക്ഷേമ ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.നായ വളര്‍ത്തുകേന്ദ്രങ്ങളും കന്നുകാലി കേന്ദ്രങ്ങളും ജീവികള്‍ക്ക് നിശ്ചിത ഭക്ഷണ-താമസ സൗകര്യങ്ങളും വില്‍പന സംബന്ധിച്ചുള്ള നിയമങ്ങളും പാലിച്ചിരിക്കണം.  ഓരോ ജില്ലയിലും കന്നുകാലി വില്‍പന നിരീക്ഷിക്കുന്നതിനായി ജില്ലാ മജിസ്‌ട്രേറ്റിന്റെ കീഴില്‍ കമ്മിറ്റി രൂപീകരിക്കാനും നിര്‍ദേശമുണ്ട്.

RELATED STORIES

Share it
Top