മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച കേന്ദ്ര നടപടിക്കെതിരെ ഡിവൈഎഫ്‌ഐയുടെ ബീഫ് ഫെസ്റ്റ്കണ്ണൂര്‍: രാജ്യത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍  പ്രകടനവും ബീഫ് ഫെസ്റ്റും നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടത്തിയത്. ഭക്ഷണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിനെതിരെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.
സ്‌റ്റേറ്റ് ബാങ്ക് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് ബീഫും ബ്രഡും വിതരണം ചെയ്തു.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വികെ സനോജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, പി കെ ശബരീഷ് കുമാര്‍, ഒ കെ വിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top