മൂസ ഇപ്പോഴും കാണാമറയത്ത്; എട്ടു സഹോദരങ്ങള്‍ കാത്തിരിപ്പില്‍

കാളികാവ്: പതിനാലാം വയസ്സില്‍ കാണാതായ മകനെ ഒരു നോക്കുകണ്ടു മരിക്കാന്‍ കൊതിച്ച മാതാപിതാക്കള്‍ ആ ഭാഗ്യം ലഭിക്കാതെ മണ്‍മറഞ്ഞു. എന്നാല്‍, വഴിക്കണ്ണുമായി എട്ടു സഹോദരങ്ങള്‍ പ്രതീക്ഷയോടെ ഇപ്പോഴും കാത്തിരിപ്പിലാണ്.
അഞ്ചച്ചവിടി തട്ടാന്‍കുന്ന് കറളിക്കാട്ടില്‍ തണ്ടുപാറക്കല്‍ അഹമ്മദ് ഹാജിയുടെയും ഇത്തിരുമയുടെയും പത്ത് മക്കളില്‍ ഒരാളാണ് മൂസ. അദ്ദേഹത്തെ കാണാതായിട്ട് പതിനെട്ടു വര്‍ഷം കഴിഞ്ഞു. സാമ്പത്തികമായി ഭേദപ്പെട്ട കുടുംബത്തില്‍ ജനിച്ച മൂസയ്ക്ക് നാടുവിടേണ്ട സാഹചര്യമില്ലായിരുന്നു. ഉറ്റവരുടെ അന്വേഷണത്തിനും പ്രാര്‍ഥനയ്ക്കും മൂസ ഇതുവരെ പിടികൊടുത്തിട്ടില്ല. ജീവിച്ചിരുപ്പുണ്ടൊ എന്നു പോലുമറിയില്ല. മുംബൈയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ തിരഞ്ഞു. നിരാശയായിരുന്നു ഫലം. മാതാപിതാക്കളുടെ മരണശേഷം തറവാട്ടു സ്വത്ത് ഭാഗം വച്ചെടുത്ത സഹോദരങ്ങള്‍ മൂസയ്ക്കുള്ളത് മാറ്റി വച്ച് കാത്തിരിപ്പിലാണ്.
കാലമിത്രയായിട്ടും യാതൊരു വിവരവുമില്ലാത്തതിനാല്‍ ഇനി അരോട് അന്വേഷിക്കുമെന്ന ആശങ്കയിലാണ് സഹോദരങ്ങള്‍. എന്നെങ്കിലും തികച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സഹോദരങ്ങള്‍.

RELATED STORIES

Share it
Top