മൂസിലില്‍ സാധാരണക്കാരുടെ നില പരുങ്ങലിലെന്ന് യുഎന്‍ബഗ്ദാദ്: ഇറാഖി സൈന്യത്തിന്റെ മൂസില്‍ വിമോചന ദൗത്യം അവസാനഘട്ടത്തിലേക്കു പ്രവേശിച്ചതോടെ സാധാരണക്കാരുടെ നില പരുങ്ങലിലായെന്ന് യുഎന്‍ ഏജന്‍സി. സായുധസംഘമായ ഐഎസ്, കുടുംബങ്ങളെ നേരിട്ടു ലക്ഷ്യമിടാന്‍ ആരംഭിച്ചതോടെ പ്രദേശവാസികള്‍ അപകടകരമായ സ്ഥിതിയിലാണെന്ന് യുഎന്‍ ഹ്യുമാനിറ്റേറിയന്‍ റിലീഫ് കോ-ഓഡിനേറ്റര്‍ ലിസി ഗ്രാന്‍ഡെ പറഞ്ഞു. നിരവധി കുടുംബങ്ങള്‍ കടുത്ത ജല-വൈദ്യുതി ദൗര്‍ലഭ്യം നേരിടുകയാണ്. ആക്രമണത്തിന്റെ അടുത്തഘട്ടം കൂടുതല്‍ കഠിനമായിരിക്കും. മേഖലയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുടുംബങ്ങളെ ഐഎസ് ലക്ഷ്യംവയ്ക്കുകയാണ്. ഭക്ഷണത്തിന്റെയും മരുന്നിന്റെയും ശേഖരം തീരെ കുറവാണെന്നും അവര്‍ പറഞ്ഞു. ശനിയാഴ്ച ഐഎസിനെതിരേ മികച്ച മുന്നേറ്റം നടത്തിയതായി ഇറാഖി സേന അവകാശപ്പെട്ടിരുന്നു.

RELATED STORIES

Share it
Top