മൂവാറ്റുപുഴയില്‍ പുതുചരിത്രമെഴുതി പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്

ടി  എസ്  നിസാമുദ്ദീന്‍
മൂവാറ്റുപുഴ: കരുത്തുറ്റ ചുവടുകളുമായി പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ അണിനിരന്ന യൂനിറ്റി മാര്‍ച്ച് നാടിനു നല്‍കിയൊരു സന്ദേശമുണ്ട്. പോപുലര്‍ ഫ്രണ്ടിനൊപ്പമാണ് ജനം. പോപുലര്‍ ഫ്രണ്ട് ജനങ്ങള്‍ക്കൊപ്പവും. മൂവാറ്റുപുഴ നഗരവും വിട്ട് പ്രാന്തപ്രദേശങ്ങളിലേക്കും പരന്നൊരുകിയ ജനസഞ്ചയം അതാണ് വിളിച്ചോതിയത്.
അതേ, അക്ഷരാര്‍ഥത്തില്‍ മധ്യകേരളത്തിന് പോപുലര്‍ ഫ്രണ്ട് നല്‍കിയ വേറിട്ടൊരു നവ്യാനുഭവമായിരുന്നു യൂനിറ്റി മാര്‍ച്ച്. ബാന്റുകളുടെ ചടുലതാളത്തില്‍ പട്ടാളച്ചിട്ടയൊപ്പിച്ച് വളണ്ടിയേഴ്—സ് നടത്തിയ മാര്‍ച്ചിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരങ്ങളാണ് റോഡിനിരുവശവും അണിനിരന്നത്. മാര്‍ച്ച് തുടങ്ങിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരം മുതല്‍ പൊതുസമ്മേളനവേദിയായ ഹോമിയോ ആശുപത്രി ഗ്രൗണ്ട്—വരെ ഇരുപാതയോരങ്ങളിലും മണിക്കൂറുകള്‍ക്കുമുന്നേ തന്നെ കാണികള്‍ നിലയുറപ്പിച്ചിരുന്നു. യൂനിഫോമണിഞ്ഞ നൂറുകണക്കിന് കേഡറ്റുകളാണ് യൂനിറ്റിമാര്‍ച്ചില്‍ പങ്കെടുത്തത്. താളപ്പിഴവുകളില്ലാതെ തികഞ്ഞ അച്ചടക്കത്തോടെ പോപുലര്‍ ഫ്രണ്ട് കേഡറ്റുകള്‍ ചുവടുവച്ചപ്പോള്‍, രാജ്യത്ത് വര്‍ഗീയവിഷവിത്തു വിതച്ച് നാശംവിതയ്ക്കുന്ന ഫാഷിസ്റ്റുകള്‍ക്ക് അത് ശക്തമായ താക്കീതുകൂടിയായി. മാര്‍ച്ച് നിയമപാലകരുടെയും കാണികളുടെയുമെല്ലാം പ്രശംസ നേടി. ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം എന്ന സന്ദേശമുയര്‍ത്തിയാണ് പോപുലര്‍ ഫ്രണ്ട് ഡേ ആയ ഇന്നലെ മൂവാറ്റുപുഴയില്‍ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും നടത്തിയത്.
മാര്‍ച്ച്  ഹോമിയോ ആശുപത്രി ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ കാണികള്‍ക്കായി പത്തുമിനിറ്റോളം ബാന്റ് ടീമുകളുടെയും ടീം ഓഫിസേഴ്—സിന്റെയും അകമ്പടിയോടെ അവതരിപ്പിച്ച ഡെമോയും ശ്രദ്ധേയമായി. മാര്‍ച്ചിന് തൊട്ടുപിന്നിലായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വം അണിനിരന്നു. ശേഷം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അനുഭാവികളും റാലിയില്‍ പങ്കാളികളായി. വര്‍ഗീയ ഫാഷിസ്റ്റുകളുടെ രാജ്യദ്രോഹ സമീപനങ്ങളെയും വര്‍ഗീയ ധ്രുവീകരണങ്ങളെയും ദലിതുകള്‍ അടങ്ങുന്ന പിന്നാക്ക മതന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങളുമെല്ലാം ചൂണ്ടിക്കാണിക്കുന്ന പ്ലോട്ടുകളും റാലിയില്‍ ഉള്‍പ്പെടുത്തിരുന്നു. ആദ്യംമുതല്‍ അവസാനംവരെ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തകര്‍ സര്‍വ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ദിവസങ്ങള്‍ക്കു മുന്നേതന്നെ നഗരം പതാകകളും തോരണങ്ങളുംകൊണ്ട് നിറഞ്ഞിരുന്നു. മാര്‍ച്ച് കടന്നുപോയ റൂട്ടില്‍ ഗതാഗതതടസ്സമുണ്ടാവാതിരിക്കാന്‍ വോളണ്ടിയേഴ്—സ് പ്രത്യേകം ശ്രദ്ധിച്ചു.
അധികാരികള്‍ക്കും ജനങ്ങള്‍ക്കും ഒരു തരത്തിലും യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാക്കാതിരിക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചു. മാര്‍ച്ചിനും സമ്മേളനത്തിനും ശേഷം സമ്മേളന നഗരി പൂര്‍ണമായും ശുചീകരിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. പൊതുസമ്മേളനത്തിലും നിരവധിപേര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top