മൂവാറ്റുപുഴയിലും കോതമംഗലത്തും തീപ്പിടിത്തം

മൂവാറ്റുപുഴ: രണ്ടിടത്ത് ട്രാന്‍സ്‌ഫോമറിന് തീപ്പിടിച്ചു. ഇന്നലെ രാവിലെ 11.30ന് കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പെരുവംമൂഴിയിലും ഉച്ചകഴിഞ്ഞ് 2.30ന് നിരപ്പ് എഫ്‌സിസി കോ ണ്‍വന്റ് വക റബര്‍ തോട്ടത്തിലുമാണ് തീപ്പിടിത്തമുണ്ടായത്.
മൂവാറ്റുപുഴ ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ ജോണ്‍ ജി പ്ലാക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. പെരുംവംമൂഴിയില്‍ ട്രാന്‍സ്‌ഫോമറിന് തീപ്പിടിച്ചതോടെ ദേശീയ പാതയില്‍ ഗതാഗതവും തടസ്സപ്പെട്ടു. തെങ്ങില്‍ നിന്നും ഓല വീണതിനെ തുടര്‍ന്നു ലൈന്‍ കമ്പി കൂട്ടി മുട്ടിയതോടെ തീ പടരുകയും ട്രാന്‍സ്‌ഫോമറിന് തീ പിടിക്കുകയായിരുന്നു. ഇതിനിടെ സമീപത്തെ പുല്ലിനും തീപ്പിടിച്ചു. ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രദേശത്ത് ഏറെനേരം വൈദ്യുതിയും നിലച്ചിരുന്നു. മുളവൂര്‍ നിരപ്പിലുണ്ടായ തീപ്പിടിത്തത്തില്‍ അരയേക്കറോളം വരുന്ന റബര്‍ തോട്ടത്തില്‍ തീ പടരുകയായിരുന്നു. സമീപത്തെ ട്രാന്‍സ്‌ഫോമറില്‍ നിന്നും തീ പടര്‍ന്നതാണ് സംഭവത്തനു കാരണമായതെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. സമീപത്തെ നിരവധി വീടുകളും കോണ്‍വന്റുമടക്കം സ്ഥിതി ചെയ്യുന്നുണ്ട്. ഫയര്‍ഫോഴ്‌സ് അധികൃതരുടെ അവസരോചിതമായ ഇടപെടലുകൊണ്ടാണ് ഇവിടെയും വേഗത്തില്‍ തീയണക്കാനായത്.

RELATED STORIES

Share it
Top