മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു: തെന്‍മല ഡാമിലെ ജലനിരപ്പ് 114.87 അടിയെത്തി

കോന്നി/കൊല്ലം: കനത്ത മഴയില്‍ മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഷട്ടര്‍ ഒരാഴ്ചത്തേക്ക് തുറക്കും. പമ്പ നദിയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വൃഷ്ടി പ്രദേശത്ത് കനത്ത മഴയും ജലസംഭരണിയിലേക്കുള്ള നീരൊഴുക്കും തുടരുന്നതിനാല്‍ ഒരാഴ്ചത്തേക്ക് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്ത് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു.



പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.അതിനിടെ കൊല്ലത്ത് തെന്‍മല ഡാമിലെ ജലനിരപ്പ് 114.87 അടിയെത്തിയതിനെ തുടര്‍ന്ന് ഷട്ടറുകള്‍ 30 സെന്റീമിറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top