മൂല്യനിര്‍ണയ ക്യാംപ് ബഹിഷ്‌കരണം ചെറുത്തു തോല്‍പിക്കണമെന്ന്

കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പില്‍ ഏകീകരണം നടന്നാല്‍ ഹയര്‍ സെക്കന്‍ഡറി മേഖല തകരുമെന്ന ദുഷ്പ്രചാരണം തള്ളിക്കളയാന്‍ ആ മേഖലയിലെ അധ്യാപകര്‍ തയ്യാറാകണമെന്നും ഏപ്രില്‍ 11ന് നടത്താന്‍ തീരുമാനിച്ചിട്ടുള്ള മൂല്യനിര്‍ണ്ണയ ക്യാംപ് ബഹിഷ്‌കരണം ചെറുത്ത് തോല്‍പ്പിക്കണമെന്നും എകെഎസ്ടിയു ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കെ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ പത്മനാഭന്‍, സുനില്‍ കുമാര്‍ കരിച്ചേരി, പി രാജഗോപാലന്‍, വിനയന്‍ കല്ലത്ത്, എം ടി രാജീവന്‍ സംസാരിച്ചു.

RELATED STORIES

Share it
Top