മൂരാട്പാലം പ്രത്യേക പദ്ധതിയായി നടപ്പാക്കില്ല

വടകര: ദേശീയപാത 66 ലെ മൂരാട്പാലം പ്രത്യേക പദ്ധതിയായി പൂര്‍ത്തിയാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെയും എം പിയുടെയും ആവശ്യം നിരാകരിച്ച ദേശീയപാതാ അതോറിറ്റിയുടെ തീരുമാനത്തിന് അനുകൂലമായി കേന്ദ്രസര്‍ക്കാറും നിലപാടെടുത്തു.
ദേശീയപാത 66 ലെ മൂരാട്പാലം ഭാരത്മാല പദ്ധതിയുടെ ഭാഗമായേ പുനര്‍നിര്‍മിക്കുകയുള്ളൂ എന്ന് കേന്ദ്ര ഉപരിതലഗതാഗത സഹമന്ത്രി മന്‍സൂഖ് എല്‍ മാണ്ഢവ്യ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയില്‍ അറിയിച്ചു. ഭാരത്മാല പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പദ്ധതി റിപോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. പദ്ധതി റിപോര്‍ട്ട് ലഭിച്ച് സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ച ശേഷം മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയൂ എന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.
മൂരാട്പാലം പദ്ധതിയായി ഏറ്റെടുക്കണമെന്ന ആവശ്യത്തെ നേരത്തെ ദേശീയപാത അതോറിറ്റി തള്ളിക്കളഞ്ഞിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര ഉപരിതല സഹമന്ത്രി ഇക്കാര്യം അറിയിച്ചത്.

RELATED STORIES

Share it
Top