മൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

stabതിരുവനന്തപുരം: അരശുംമൂട്ടില്‍ മൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.ജയപ്രകാശ്,ദിനേശ് ലാല്‍, സജി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന്‌ രാവിലെയാണ് സംഭവം.

കഴുത്തിനും തലയിലും വയറിനുമാണ് വെട്ടേറ്റത്. ഇവരുടെ നില അതീവ ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാറില്‍ വ ന്നിറങ്ങിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സാക്ഷികള്‍ പറയുന്നത്.

സിഐടിയു ഓഫിസിലെത്തിയ ഇവര്‍ ജയപ്രകാശുമായി വാക്കുതര്‍ക്കമുണ്ടാകുകയും ഇയാളെ വടിവാളുപയോഗിച്ച് വെട്ടുകയുമായിരുന്നു.ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് രണ്ട്‌പേര്‍ക്കും വെട്ടേറ്റത്.

RELATED STORIES

Share it
Top