മൂന്ന് ലക്ഷം രൂപയുടെ പാന്‍മസാല ശേഖരം പിടികൂടി

കൊല്ലം: കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഷാഡോ സംഘം നടത്തിയ റെയ്ഡില്‍ മൂന്ന് ലക്ഷം രൂപയുടെ നിരോധിത പാന്‍മസാല ശേഖരവുമായി രണ്ടുപേര്‍ പിടിയിലായി.
മീയണ്ണൂര്‍ റിയാസ് മന്‍സിലില്‍ റിയാസ്(35), കരിങ്ങല്ലൂര്‍ രാഗി വിലാസത്തില്‍ സുകുമാരന്‍(55) എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയില്‍ ഓയൂരില്‍ നിന്നും ചാത്തന്നൂരിലേക്ക് പാന്‍മസാല കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
റിയാസിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഒരു ടണ്ണോളം പുകയിലയും കണ്ടെത്തി. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇത് എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ എക്‌സൈസിനോട് പറഞ്ഞു.
തമിഴ്‌നാട്ടില്‍ നാലുരൂപയ്ക്ക് ലഭിക്കുന്ന പാന്‍മസാലക്ക് 30 മുതല്‍ 50 രൂപവരെയാണ് കേരളത്തില്‍ ഈടാക്കുന്നത്.
വിദ്യാര്‍ഥികളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഇവരുടെ ഉപഭോക്താകളിലേറെയും. കൊട്ടിയം ഭാഗത്തുള്ള ചില ഇതര സംസ്ഥാന തൊഴിലാളികള്‍ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ സംഘം രണ്ട് ദിവസമായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പികെ സിനു, അരുണ്‍ ആന്റണി, വിഷ്ണുരാജ്, ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ രതീഷ്, ബിജോയ്, നഹാസ്, ജ്യോതി എന്നിവര്‍ റെയ്ഡിന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top