മൂന്നേമുക്കാല്‍ കിലോ കഞ്ചാവുമായി അറസ്റ്റില്‍

മാവൂര്‍ : മൂന്നേ മുക്കാല്‍ കിലോ കഞ്ചാവ് പോലിസ് പിടികൂടി. പാഴൂര്‍ മുതിരപറമ്പില്‍ അബ്ദുല്‍ ബാസിത്, കാസര്‍കോഡ് സ്വദ്ദേശി പനയാല്‍ തൊണ്ടോളി ആഷിക് എന്നിവരാണ് പിടിയിലായത്. വെള്ളിലശേരി ഭാഗത്ത് സംശയകരമായ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങുന്ന ഇവരെ കുറിച്ച് രഹസ്യവിവരം ലഭിച്ചതനുസരിച്ച് ആളൊഴിഞ്ഞ വീടിനടുത്ത് കാര്‍ പോര്‍ച്ചില്‍ കയറി സാധനം കൈമാറുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.   ബാസിത് ഡ്രൈവറും ആഷിക് കിണര്‍ പണിക്കാരനുമാണ്.
കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ ഇന്ന് ഹാജറാക്കും. എസ്‌ഐ പി മുരളിധരന്‍, അഡീഷണല്‍ എസ്‌ഐ ശ്യാം, എഎസ് ഐ പുഷ്‌പേന്ദ്രന്‍,പോലിസുകാരായ ശരത് ,അബ്ദുറഹീം എന്ന്ിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സഞ്ചരിക്കാന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top