മൂന്നു മാസം കഴിഞ്ഞാല്‍ മയാ മെര്‍ഹി നടക്കും

ഇസ്താംബൂള്‍: സിറിയന്‍ അഭയാര്‍ഥി ക്യാംപില്‍ പ്ലാസ്റ്റിക് പൈപ്പും ടിന്‍കാനുകളും കൊണ്ട് പിതാവ് ഒരുക്കിയ കൃത്രിമക്കാല്‍ ഉപയോഗിച്ചു നടക്കുന്ന എട്ടു വയസ്സുകാരി മയാ മെര്‍ഹി തുര്‍ക്കിയില്‍ പുതുജീവിതം തേടുന്നു. ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ മയാ മെര്‍ഹി മൂന്നു മാസം കഴിഞ്ഞാല്‍ നടക്കുമെന്ന് ഇസ്താംബൂള്‍ ക്ലിനിക്കില്‍ അവളെ ചികില്‍സിക്കുന്ന കൃത്രിമകാല്‍ വിദഗ്ധന്‍ ഡോ. മെഹ്മത് സെകി കുള്‍കു പറഞ്ഞു.
ജന്മനാ ഇരുകാലുകളുമില്ലാത്ത മയാ മെര്‍ഹി ടിന്‍കാനുകള്‍ കൊണ്ടു നിര്‍മിച്ച നാടന്‍ വെപ്പുകാലുമായി നടക്കുന്ന ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടര്‍ന്നാണ് റെഡ് ക്രസന്റ് ഇടപെട്ടു പിതാവിനെയും മകളെയും തുര്‍ക്കി ഇസ്താംബൂളിലെ പ്രത്യേക ക്ലിനിക്കില്‍ ചികില്‍സയ്ക്ക് എത്തിച്ചത്. ചികില്‍സാ സഹായം നല്‍കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ആളുകള്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നു. പക്ഷേ, ഇതിന്റെ ചെലവ് താന്‍ വഹിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

RELATED STORIES

Share it
Top