മൂന്നു കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍കോഴിക്കോട്: വലിയങ്ങാടി മീന്‍മാര്‍ക്കറ്റിന് തെക്കുവശത്തുള്ള പ്രസ്റ്റീജ് ടൂറിസ്റ്റ് ഹോമില്‍ താമസിച്ചുവന്ന കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ അയ്യപ്പന്‍കണ്ടി പറമ്പില്‍ പുനാക്കല്‍ വീട്ടില്‍ ആഷിക്കിനെ (39) അഞ്ച് കിലോഗ്രാം കറുപ്പും 70 ഗ്രാം ബ്രൗണ്‍ഷുഗറുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞ മൂന്നു ദിവസമായി ഇയാള്‍ എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.നഗരത്തിലും മറ്റു ജില്ലകളിലും വര്‍ഷങ്ങളായി കറുപ്പുപയോഗത്തിന് അടിമകളായ തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന. വിദേശങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനായാണ് ഇത്ര അളവില്‍ മയക്കുമരുന്ന് സൂക്ഷിച്ചുവച്ചതെന്ന് സംശയിക്കുന്നു. രാജസ്ഥാനിലെ ഡഗ്ഗ് എന്ന സ്ഥലത്തു നിന്നും അമീര്‍ഖാന്‍ എന്നയാളില്‍ നിന്നു വാങ്ങിയതാണ് കണ്ടെടുത്ത കറുപ്പും ബ്രൗണ്‍ഷുഗറും എന്ന് പ്രതി പറഞ്ഞതായി അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top