മൂന്നു കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടി; വീട്ടമ്മയ്‌ക്കെതിരേ കേസെടുത്തു

നെടുങ്കണ്ടം: പിഞ്ചുകുഞ്ഞടക്കം മൂന്നു കുട്ടികളെ ഉപേക്ഷിച്ച ശേഷം അര്‍ധരാത്രിയില്‍ 32കാരിയായ വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടിയെന്നു പരാതി. നെടുങ്കണ്ടത്താണു സംഭവം.
മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞും ഏഴും, 10ഉം വയസ്സുള്ള മൂന്നു കുട്ടിളെയും ഉപേക്ഷിച്ചാണു വീട്ടമ്മ പ്രദേശവാസിയായ 40കാരനൊപ്പം കടന്നത്. കഴിഞ്ഞ മാസം 23നു രാത്രി 10.30നു വീട്ടമ്മ കുഞ്ഞുങ്ങളെ ഉറക്കി കിടത്തിയ ശേഷം ജോലിയ്ക്കു പോയ ഭര്‍ത്താവ് മടങ്ങിയെത്തുന്നതിനു മുമ്പ് കാമുകനൊപ്പം കടക്കുകയായിരുന്നു. ഭര്‍ത്താവു പരാതി നല്‍കിയതിനെ തുടര്‍ന്ന് നെടുങ്കണ്ടം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ഒളിച്ചോടിയ ഇരുവരും നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനില്‍ ഹാജരായി. വീട്ടമ്മക്കെതിരേ ബാലവാകാശ സംരക്ഷണ പ്രകാരം കേസെടുത്തു. ഇരുവരും തമിഴ്‌നാട് തേനിയിലാണ് ഇത്രയും ദിവസം താമസിച്ചതെന്നു പോലിസ് പറയുന്നു. വീട്ടമ്മയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെ പോലിസ് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. കാമുകന്‍ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് വീട്ടമ്മക്കൊപ്പം ഇറങ്ങിത്തിരിച്ചത്.

RELATED STORIES

Share it
Top