മൂന്നുവയസുകാരിയായ വളര്‍ത്തുമകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

പുനെ: മൂന്നുവയസുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ വാര്‍ജെയിലാണ് വളര്‍ത്തുമകളെ പിതാവ് ക്രൂര പീഡനത്തിരയാക്കിയത്. ഇയാളുടെ ഭാര്യ പോലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.


മദ്യപിച്ചെത്തിയ പ്രതി വളര്‍ത്തുമകളെയും എടുത്ത് ഇയാള്‍ പുറത്തേക്ക് പോയി. പിന്നീട്  അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. പ്രതിക്കെതിരെ പോസ്‌കോ ആക്ട് പ്രകാരം കേസെടുത്തു.

RELATED STORIES

Share it
Top