മൂന്നുകോടി പാവപ്പെട്ടവര്‍ക്കു കൂടി സൗജന്യ പാചകവാതക കണക്ഷന്‍: മന്ത്രി

ന്യൂഡല്‍ഹി: പാവപ്പെട്ട മൂന്ന് കോടി കുടുംബങ്ങള്‍ക്ക് കൂടി 2020 മാര്‍ച്ചിനകം സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇതിന് 4,800 കോടി രൂപ ചെലവുവരും.പാവപ്പെട്ട വനിതകള്‍ക്ക് അഞ്ചു കോടി പാചകവാതക കണക്ഷനുകള്‍ നല്‍കുന്നതിനു പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി 2016 മെയിലാണ് തുടങ്ങിയത്. ഇതില്‍ 3.36 കണക്ഷനുകല്‍ നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവ 2019നകം നല്‍കും. അതിനു പുറമെ മൂന്നു കോടി കണക്ഷനുകള്‍ കൂടി നല്‍കും. ഓരോ കണക്ഷനും സ്ഥാപിക്കുന്നതിന് 1,600 രൂപ വീതമുള്ള സബ്‌സിഡി സര്‍ക്കാര്‍ ഉടമയിലുള്ള ഇന്ധന വി ല്‍പനക്കാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top