മൂന്നുകോടി തട്ടിയ കേസ്: ദാവൂദിനും സംഘത്തിനുമെതിരേ കുറ്റപത്രംതാ
kasim kzm2018-07-01T10:13:32+05:30
നെ: കെട്ടിടനിര്‍മാതാവിനെ ഭീഷണിപ്പെടുത്തി മൂന്നുകോടി കവര്‍ന്ന കേസില്‍ പിടികിട്ടാപ്പുള്ളിയായ അധോലോക നേതാവ് ദാവൂദ് ഇബ്രാഹീം, സഹോദരങ്ങളായ ഇഖ്ബാല്‍ കസ്കര്‍, അനീസ് ഇബ്രാഹീം എന്നിവര്‍ക്കെതിരേ സിറ്റി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. ജില്ലാ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നു താനെ പോലിസിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. കെട്ടിടനിര്‍മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇഖ്ബാല്‍ കസ്കറിനും ദാവൂദ് സംഘാംഗങ്ങള്ക്കുമെതിരേ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെട്ടിടനിര്‍മാതാവ് ഗോറായ് മേഖലയില്‍ 38 ഏക്കര്‍ ഭൂമി വാങ്ങിയതിനെച്ചൊല്ലിയാണ് ദാവൂദ് സംഘാംഗങ്ങള്‍ അദ്ദേഹത്തില്‍ നിന്നു മൂന്നുകോടി രൂപ ഭീഷണിപ്പെടുത്തി തട്ടിയതെന്നാണു പരാതിയില്‍ പറയുന്നത്. പണം തട്ടിയതില്‍ ദാവൂദിന്റെയും അനീസിന്റെയും പങ്ക് അന്വേഷണത്തില്‍ പോലിസ് കണ്ടെത്തി. കുറ്റപത്രത്തില്‍ പോലിസ് പ്രതികള്‍ക്കെതിരേ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. 30 ലക്ഷം രൂപയും നാലു ഫഌറ്റുകളും ഭീഷണിപ്പെടുത്തി തട്ടിയെന്ന മറ്റൊരു കേസില്‍ ഇഖ്ബാല്‍ കസ്കറെയും അയാളുടെ രണ്ടു സഹപ്രവര്‍ത്തകരെയും കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.