മൂന്നിലവില്‍ തീപ്പിടിത്തം : 200 ഏക്കര്‍ കൃഷിഭൂമി കത്തിനശിച്ചുമൂന്നിലവ്: ഗ്രാമപ്പഞ്ചായത്തില്‍ വെള്ളിയാഴ്ചയും ഇന്നലേയും  ഉണ്ടായ അഗ്‌നിബാധയില്‍ വന്‍ നാശനഷ്ടം. രണ്ടു ദിവസംകൊണ്ട് 200 ഏക്കറോളം സ്ഥലത്തെ കൃഷിയാണ് കത്തി നശിച്ചത്. ഇന്നലെ ഉണ്ടായ തീപിടുത്തം രാത്രിയോടെയും നിയന്ത്രണവിധേയമായിട്ടില്ല.
ഈരാറ്റുപേട്ട അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. മങ്കൊമ്പ് പ്രദേശത്താണ് അഗ്‌നിബാധ രൂക്ഷമായിട്ടുള്ളത്. തോട്ടത്തി ല്‍ സിബി, പന്തരലാടിയില്‍ ടോമി, കണ്ടത്തില്‍ ഷാജി, കണ്ടത്തില്‍ ദേവസ്യാച്ചന്‍, വരിക്കമാക്കല്‍ പെണ്ണമ്മ എന്നിവരുടെ പുരയിടങ്ങിലാണ് കൂടുതല്‍ നാശഷ്ടം വിതച്ചത്. റബര്‍, തെങ്ങ്, വാഴ, മുതലായ കൃഷികളാണ് നശിച്ചത്. തീയണയ്ക്കാന്‍ നേവിയുടെ സഹായം തേടുവാന്‍ കെ എം മാണി എംഎല്‍എ, എംപിമാരായ ജോസ് കെ മാണി, ജോയി എബ്രാഹം, ആന്റോ ആന്റണി എന്നിവര്‍ കലക്ടറോട് ആവശ്യപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് നാട്ടുകാരും അഗ്നിശമന സേനയും. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപം ഫയര്‍ ബല്‍റ്റ് നിര്‍മിക്കുയാണ്. കടുത്ത ചൂടും കാറ്റും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുന്നുണ്ട്.

RELATED STORIES

Share it
Top