മൂന്നാറിലെ ആക്രമണത്തിന് പിന്നില്‍ ഭൂമാഫിയ: പി ടി തോമസ്

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭൂമാഫിയ സംഘമാണ് മൂന്നാര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് ആക്രമിച്ച് വിലപ്പെട്ട രേഖകള്‍ നശിപ്പിച്ചതെന്ന് പി ടി തോമസ് എംഎല്‍എ ആരോപിച്ചു. മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടക്കുന്ന വേളയിലാണ് എംഎല്‍എയുടെയും തഹസില്‍ദാര്‍ പി കെ ഷാജിയുടെയും നേതൃത്വത്തില്‍ ട്രൈബ്യൂണല്‍ ഓഫിസ് കൈയേറി രേഖകള്‍ നശിപ്പിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തത്. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് കൈയേറിയ കുറിഞ്ഞി സാങ്ച്വറിയിലെ 32 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളാണോ നശിപ്പിക്കപ്പെട്ടതെന്ന് സംശയമുണ്ട്. അതിനാല്‍ ട്രൈബ്യൂണല്‍ ഓഫിസിന് നേരെ നടന്ന അക്രമത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top