മൂന്നാര്‍ മാരത്തണ്‍ ഫെബ്രുവരി രണ്ടാം വാരം

മൂന്നാര്‍: തെക്കേ ഇന്‍ഡ്യയിലെ ഏറ്റവും ദീര്‍ഘിച്ച മാരത്തണ്‍ ഫെബ്രുവരി 10, 11 തിയതികളില്‍ നടക്കും. രണ്ടാമത് പതിപ്പാണ് ഇത്തവണത്തേത്. ഫെബ്രുവരി പത്തിന് മൂന്നാര്‍ അള്‍ട്ര ചലഞ്ചും 11ന് മറ്റ് മാരത്തണ്‍ മല്‍സരങ്ങളും നടക്കും. പത്തിന് രാവിലെ അഞ്ചിനാണ് 71.12 കിലോമീറ്റര്‍ പിന്നിടുന്ന അള്‍ട്ര ചലഞ്ച് ആരംഭിക്കുക. സമുദ്രനിരപ്പില്‍ നിന്ന് 1420 മീറ്റര്‍ ഉയരത്തില്‍ നിന്നാരംഭിക്കുന്ന മല്‍സരം, തേയില തോട്ടങ്ങളും ചോലക്കാടുകളും മാടുപ്പെട്ടി ഡാമും പിന്നിട്ട് 2200 മിറ്റര്‍ ഉയരത്തിലെത്തി തിരിച്ചുവരും. 11ന് രാവിലെ അഞ്ചിന് 42.195 കിലോമീറ്റര്‍ മാരത്തണ്‍ മൂന്നാര്‍ ജിംഖാന ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. സമുദ്രനിരപ്പില്‍ നിന്ന് 1850 മിറ്റര്‍ ഉയത്തിലേക്കാണ് കുതിപ്പ്. 6.30ന് ഹാഫ് മാരത്തണും ആരംഭിക്കും. 21.098 കിലോമീറ്ററാണ് ദൂരം. പ്രായപരിധിയില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. കുറിഞ്ഞി സന്ദേശ ഓട്ടം രാവിലെ പത്തിന് ജിംഖാന ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. ഏഴ് കിലോമീറ്ററാണ് പിന്നിടേണ്ടത്. കഴിഞ്ഞ തവണ കശ്മിര്‍ മുതല്‍ മൂന്നാര്‍ വരെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരും വിദേശികളും മാരത്തണില്‍ പങ്കെടുത്തിരുന്നു. ഇത്തവണയും വിദേശികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലിനീകരണം എങ്ങനെ തടയാമെന്നതു സംബന്ധിച്ച് പ്രോജക്ട് തയ്യറാക്കുന്നതിന് കോളജ് വിദ്യാര്‍ഥികള്‍ക്കായി മല്‍സരവും ഇത്തവണ സംഘടിപ്പിച്ചിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെടുന്ന മാലിന്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ചാണ് പ്രോജക്ട് തയ്യാറാക്കേണ്ടത്. മാരത്തണ്‍ സംബന്ധിച്ച വിവരങ്ങളും രജിസ്‌ട്രേഷനും  ാൗിിമൃാമൃമവേീി.രീാ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിശദവിവരങ്ങള്‍ 04865 232040, 918281050502 എന്ന നമ്പരില്‍ അറിയാം.

RELATED STORIES

Share it
Top