മൂന്നാര്‍ കൈയേറ്റം: റിപോര്‍ട്ട് ഒരുമാസത്തിനകം


തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങള്‍ തിട്ടപ്പെടുത്തുന്നതിന് വിവിധ റവന്യൂ ഓഫിസുകള്‍ മുഖാന്തിരം നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. കേരള ഭൂസംരക്ഷണ നിയമം, കെഡിഎച്ച് നിയമ പ്രകാരമാണ് നടപടികള്‍. ഇതോടൊപ്പം ഇടുക്കി ജില്ലയിലെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തി വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മാസത്തിനുള്ളില്‍ റിപോര്‍ട്ട്  സമര്‍പ്പിക്കുന്നതിന് ലാന്റ് റവന്യൂ കമ്മീഷണര്‍ക്കും ഇടുക്കി ജില്ലാ കലക്ടര്‍ക്കും നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top