മൂന്നാം ബദലിനാണ് ശ്രമിക്കുന്നതെന്ന് ബിഎസ്പി

ലഖ്‌നോ: രാജസ്ഥാനില്‍ ബിഎസ്പി ഇടതു പാര്‍ട്ടികളുമായും സഖ്യത്തിനൊരുങ്ങുന്നതായി റിപോര്‍ട്ട്. കോണ്‍ഗ്രസ്സിനും ബിജെപിക്കുമെതിരേ മൂന്നാം ബദലിനാണ് ശ്രമിക്കുന്നതെന്ന് ബിഎസ്പി അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു.
ഇടതു പാര്‍ട്ടികളും ജെഡിഎസും എസ്പിയും ചേര്‍ന്നു മൂന്നാം മുന്നണി രൂപീകരിച്ചതായി സിപിഐ ദേശീയ സെക്രട്ടറിയും രാജസ്ഥാന്റെ ചുമതലയുള്ള നേതാവുമായ അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞു. ബിഎസ്പി ഒപ്പം ചേരുന്നതില്‍ സന്തോഷമേയുള്ളൂ. ബിഎസ്പി നേതൃത്വവുമായി നല്ല ബന്ധമാണ് ഞങ്ങള്‍ പുലര്‍ത്തുന്നത്- അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞു.

RELATED STORIES

Share it
Top