മൂന്നാംകുറ്റി മാര്‍ക്കറ്റിന്റെ ശ്വോച്യാവസ്ഥ പരിഹരിക്കണം: എസ്ഡിപിഐ

കിളികൊല്ലൂര്‍: മൂന്നാംകുറ്റി മാര്‍ക്കറ്റിന്റെ ശ്വോച്യാവസ്ഥ പരിഹരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
കോര്‍പറേഷന്‍ പരിധിയില്‍പ്പെട്ട മൂന്നാംകുറ്റി മാര്‍ക്കറ്റ് മാലിന്യകൂമ്പാരമായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കവറുകളിലും ചാക്കുകളിലുമായി നിക്ഷേപിക്കുന്നത്് മൂലം മാര്‍ക്കറ്റിനകത്തു ജനങ്ങള്‍ക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാണ്.
മല്‍സ്യം വില്‍ക്കുന്ന സ്ഥലത്തു വെള്ളം കെട്ടിനില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതിനിടെയിലാണ് വ്യാപാരികള്‍ കച്ചവടം നടത്തുന്നത്. മാര്‍ക്കറ്റിനകത്തെ ദുര്‍ഗന്ധം കാരണം വ്യാപാരികളും നാട്ടുകാരും ബുദ്ധിമുട്ടുകയാണ്.
ഇതു കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍. ഇക്കാര്യങ്ങള്‍ കൗണ്‍സിലര്‍, മേയര്‍ എന്നിവരുടെ ശ്രദ്ധയില്‍ പലവട്ടം പെടുത്തിയിട്ടും പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.
മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും മാര്‍ക്കറ്റ് ഉദ്ഘാടനം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ എസ്ഡിപിഐ കരിക്കോട് ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചു.
മങ്ങാട് ലെനിന്‍, ഷാനവാസ് പുത്തന്‍വിള, സി ടി നിയാസ് സംസാരിച്ചു.

RELATED STORIES

Share it
Top