മൂന്നരക്കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

മഞ്ചേരി: എക്‌സൈസും പോലിസും നടത്തിയ വ്യത്യസ്ത പരിശോധനകളില്‍ മഞ്ചേരിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായി. ഇരുവരില്‍ നിന്നുമായി 3.65 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ രാവിലെ സ്‌ക്കൂട്ടറില്‍ 2.1 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു കടത്തുന്നതിനിടെ പാലക്കാട് ഒറ്റപ്പാലം ഓങ്ങല്ലൂര്‍ സ്വദേശി നമ്പ്രത്ത് വീട്ടില്‍ രതീഷ്(36) എക്‌സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. അരീക്കോട് പൂവത്തിക്കല്‍ ഇരുപ്പിടശ്ശേരി നുഫൈല്‍ (23) പോലിസ് സംഘത്തിന്റേയും പിടിയിലായി. ഇയാളില്‍ നിന്ന് 1.55 കിലോഗ്രാം കഞ്ചാവു പിടികൂടി.നഗരത്തില്‍ കഞ്ചാവുപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് എക്—സൈസ് വിജിലന്‍സ് സംഘം നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്—സൈസ് റെയ്ഞ്ച് ഇന്‍സ്—പെക്ടര്‍ ശ്യംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന. എല്ലാ ആഴ്ചയും ചൊവ്വ, ശനി ദിവസങ്ങളില്‍ മഞ്ചേരിയിലെത്തി കഞ്ചാവ് ചില്ലറ വില്‍പനക്കാര്‍ക്ക് എത്തിക്കുകയാണ് ഇയാളുടെ രീതി. തമിഴ്—നാട്ടിലെ ഒട്ടംഛത്രം എന്ന സ്ഥലത്തു നിന്നാണ്  കഞ്ചാവെത്തിക്കുന്നത്. പല തവണകളിലായി വന്‍തോതില്‍ ജില്ലയിലേക്ക് രതീഷ് കഞ്ചാവു കടത്തിയിട്ടുണ്ട്. അരിമ്പ്ര സ്വദേശിയായ ഉമ്മര്‍ എന്നയാള്‍ക്കും കഞ്ചാവ് സ്ഥിരമായി നല്‍കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍  സമ്മതിച്ചതായി എക്—സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാടകക്കെടുക്കുന്ന കാറുകളിലാണ് കഞ്ചാവ് തമിഴ്—നാട്ടില്‍ നിന്നും കൊണ്ടു വരുന്നത്. എക്—സൈസ് ഇന്‍സ്—പെക്ടര്‍ക്കൊപ്പം പ്രിവന്റീവ് ഓഫിസര്‍മാരായ വി പി ജയപ്രകാശ്, ടി ഷിജുമോന്‍, ഒ അബ്ദുല്‍ നാസര്‍, സിവില്‍ എക്—സൈസ് ഓഫിസര്‍മാരായ കെ പി സാജിത്, എം എന്‍ രഞ്ജിത്ത്, പി സഫീറലി, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ്  സംഘത്തിലുണ്ടായിരുന്നത്.അരീക്കോട് പൂവ്വത്തിക്കല്‍ ഇരുമ്പാടശ്ശേരി മുഹമ്മദ് നു ഫൈലിനെയാണ്  പോലിസ് സംഘം അറസ്റ്റു ചെയ്തത്. കഞ്ചാവിന്റെ മൊത്തവ്യാപാരിയായ ഇയാള്‍ മഞ്ചേരി കോവിലകംകുണ്ട് നോര്‍ത്തില്‍ റോഡരികിലെ ഓലഷെഡില്‍ ഇടപാടുകാരെ കാത്തിരിക്കുമ്പോള്‍ അഡീഷണല്‍ എസ്‌ഐ  കെ പി അബ്ദുറഹിമാന്‍, പൊലീസുകരായ പി സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി മുഹമ്മദ് സലീം, അസീസ്, ഗിരീഷ് ഓട്ടുപാറ, സന്ദീപ് എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു. ബാഗില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ 1.55 കിലോഗ്രാം കഞ്ചാവ് പോലിസ് കസ്റ്റ ഡിയിലെടുത്തു.

RELATED STORIES

Share it
Top