മൂണിന് വേട്ടനായ്ക്കളെ സമ്മാനിച്ച് കിം

സോള്‍: കൊറിയന്‍ മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ ഇരു കൊറിയകളും ചര്‍ച്ചകള്‍ തുടരുന്നതിനിടെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വേട്ടനായ്ക്കളെ സമ്മാനിച്ചു. ഉത്തരകൊറിയയിലെ പ്രസിദ്ധമായ പുങ്‌സാന്‍ നായ്ക്കളെയാണ് സമ്മാനിച്ചത്.
കഴിഞ്ഞ സപ്തംബറില്‍ ഉത്തരകൊറിയയില്‍ വച്ച് മൂണ്‍ ജെ ഇന്നും കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈവര്‍ഷം ഇരുവരുടെയും മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. സൈനികമുക്ത മേഖലയായ പാന്‍മുഞ്ചോം വഴിയാണ് നായ്ക്കളെ കൈമാറിയത്.
പുങ്‌സാന്‍ ഉത്തരകൊറിയയില്‍ കണ്ടുവരുന്ന പ്രത്യേക തരം ശുനകവംശമാണ്. വേട്ടയാടലിനാണ് ഉപയോഗിക്കുന്നത്. കടുവയെപ്പോലും വേട്ടയാടാന്‍ മിടുക്കുണ്ട് പുങ്‌സാന്. ഉത്തരകൊറിയ സമ്മാനിച്ച രണ്ട് പുങ്‌സാന്‍ നായ്ക്കളും ദക്ഷിണകൊറിയയിലെ പ്രഥമ നായ ടോറിയുടെ കൂടെയാണ് കഴിയുക.

RELATED STORIES

Share it
Top