മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി സമ്മേളനം സമാപിച്ചുപുത്തിഗെ: മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ആഘോഷത്തിനും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസിനും സമാപനം. സമാപന സമ്മേളനത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സ്ഥാനവസ്ത്രം വിതരണം ചെയ്തു.അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി. അബൂബക്കര്‍ മുസ്്‌ല്യാര്‍ സനദ് ദാനം നിര്‍വഹിച്ചു. മുഹിമ്മാത്ത് പ്രധാന കവാടത്തിന്റെ ഉദ്ഘാടനവും ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. എം അലിക്കുഞ്ഞി മുസ്്‌ല്യാര്‍, അബ്ബാസ് മുസ്്‌ല്യാര്‍, പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, അബ്ദുര്‍റഷീദ് സൈനി കാമില്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സയ്യിദ് പി എസ്. ആറ്റക്കോയ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഉമര്‍ സഖാഫി കര്‍ണൂര്‍ സംസാരിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, എ പി അബ്ദുല്ല മുസ്്‌ല്യാര്‍ മാണിക്കോത്ത്, സി അബ്ദുല്ല മുസ്്‌ല്യാര്‍ ഉപ്പള, ഹുസയ്ന്‍ സഅദി കെസി റോഡ്, ഹമീദ് മൗലവി ആലംപാടി, എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സി ഐ അമീറലി ചൂരി സംബന്ധിച്ചു. രാവിലെ നടന്ന ഹിമമി പൂര്‍വ്വ വിദ്യാര്‍ഥി സമ്മേളനംയില്‍ യ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ്്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക, വൈ എം അബ്ദുര്‍റഹ്്മാന്‍ അഹ്‌സനി, സയ്യിദ് തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top