മുഹമ്മദ് സലാഹിന് സൗദി അറേബ്യയുടെ ആദരം; മക്കയില്‍ ഭൂമി നല്‍കും


റിയാദ്: യൂറോപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് സൗദി അറേബ്യയുടെ ആദരം. ഈ വര്‍ഷത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള പിഎഫ്എ പുരസ്‌കാരം നേടിയ സലാഹിന് മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ ഭൂമി നല്‍കുമെന്ന് മക്ക മുനിസിപ്പാലിറ്റി പ്രസിഡന്റ് ഫഹദ് അല്‍ റൗക്ക അറിയിച്ചു. ഇംഗ്ലണ്ടിലുള്ള ഇസ്‌ലാമിന്റെ ഏറ്റവും മികച്ച പ്രതിനിധിയാണ് മുഹമ്മദ് സലാഹെന്നും സൗദിയിലെ ഭരണഘടന അനുവദിച്ചാല്‍ മക്കയിലെ ഹറമിനടുത്ത് സലാഹിന് ഭൂമി നല്‍കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സീസണിന്റെ തുടക്കത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബായ റോമയില്‍ നിന്ന് ലിവര്‍പൂളിലേക്കെത്തിയ സലാഹ് 43 ഗോളുകളാണ് ഈ സീസണില്‍ അക്കൗണ്ടിലാക്കിയത്.

RELATED STORIES

Share it
Top