മുഹമ്മദ് സലാഹിന്റെ ബൂട്ട് ബ്രിട്ടീഷ് മ്യൂസിയത്തില്‍
vishnu vis2018-05-17T20:58:42+05:30

ലണ്ടന്‍: ലിവര്‍പൂളിന്റെ ഈജിപ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാഹിന്റെ ബൂട്ട് ബ്രിട്ടീഷ് മ്യൂസിയത്തില്‍. സലാഹിന്റെ ഈ സീസണിലെ റെക്കോഡ് പ്രകടനത്തിന് ആദരവ് അറിയിച്ചാണ് ബ്രിട്ടീഷ് മ്യൂസിയത്തില്‍ ബൂട്ട് സൂക്ഷിക്കാന്‍ തീരുമാനിച്ചത്. മ്യൂസിയത്തിലെ ഈജിപ്ഷ്യന്‍ വസ്തുക്കള്ക്കൊപ്പമാണ് സലാഹിന്റെ ബൂട്ട് സൂക്ഷിച്ചിരിക്കുന്നത്. ഈ സീസണില്‍ 33 ഗോളുകള്‍ നേടിയ സലാഹ് പ്രീമിയര്‍ ലീഗിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡാണ് സ്വന്തം പേരിലെഴുതിയത്.