മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥാനം ഒഴിയണമെന്നു സൗദി പണ്ഡിതര്‍

റിയാദ്: ജമാല്‍ ഖഷഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ഒരു സംഘം സൗദി പുരോഹിതര്‍. സൗദി സ്‌കോളേഴ്‌സ് അസോസിയേഷന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖഷഗ്ജിയുടെ ക്രൂരമായ കൊലപാതകത്തില്‍ ബിന്‍ സല്‍മാനെ കുറ്റപ്പെടുത്തിക്കൊണ്ടാണു സൗദി പണ്ഡിതര്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്. മൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും എതിരാണ് ഈ സംഭവമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അഴിമതിക്കെതിരായ നടപടിയെന്ന അവകാശവാദത്തോടെ ആക്റ്റിവിസ്റ്റുകള്‍ക്കെതിരേ സൗദി സര്‍ക്കാര്‍ നടപ്പാക്കിയ അടിച്ചമര്‍ത്തല്‍ നീക്കത്തിന്റെ ഭാഗമായി അറസ്റ്റിലായ പണ്ഡിതരെയും നവോത്ഥാന നേതാക്കന്മാരെയും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.
സൗദി ഇപ്പോള്‍ നേരിടുന്ന അനീതിക്കും പ്രതിഷേധങ്ങള്‍ക്കും കാരണം മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന അനീതിയും തെറ്റായ നയങ്ങളുമാണെന്നും കത്തിലുണ്ട്.RELATED STORIES

Share it
Top