മുഹമ്മദ് ജസാര്‍ ഇന്ത്യന്‍ ടീമില്‍

കുന്ദമംഗലം: 24 മുതല്‍ 28 വരെ തായ്‌ലന്റില്‍ നടക്കുന്ന വേള്‍ഡ് ഫൂട്ട്‌വോളി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ കുന്ദമംഗലം പത്തീര്‍പാടം സ്വദേശി മുഹമ്മദ് ജസാര്‍ ഇടം പിടിച്ചു.
കഴിഞ്ഞ ജനുവരിയില്‍ കോഴിക്കോട് ബീച്ചില്‍ നടന്ന ദേശീയ ഷൂട്ട്‌വോളി ചാംപ്യന്‍ഷിപ്പിലാണ് മുഹമ്മദ് ജസാറിന്റെ കഴിവുകള്‍ കണ്ടെത്തിയത്.കുന്ദമംഗലം പ്രദേശത്ത് നിരന്തരമായി സംഘടിപ്പിക്കുന്ന ഡിസ്മി ചാംപ്യന്‍ഷിപ്പിലൂടെയാണ് സമാനമായ ഈ കായിക ഇനത്തില്‍ മുഹമ്മദ് ജസാറിന്ന് കഴിവ് തെളിയിക്കാന്‍ കഴിഞ്ഞത്.
പന്തീര്‍പാടം കാരകുന്നുമ്മല്‍ ടി മുഹമ്മദിന്റെയും ജമീലയുടെയും മകനാണ് ജസാര്‍, കാരന്തൂര്‍ സീടെക് കോളജില്‍ നിന്നും ബികോം പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഒറീസയിലെ കട്ടക്കില്‍ നടക്കുന്ന ദേശീയ ഫൂട്ട്‌വോളി ക്യാപിന് ശേഷം ഈ മാസം 22ന് ദേശീയ സെക്രട്ടറി ജനറല്‍ ഏ കെ മുഹമ്മദ് അഷ്‌റഫിനോടും മുന്‍ കേരള ടീം കോച്ച് കെ അമല്‍ അടങ്ങിയ ഇന്ത്യന്‍ ടീമിനോ  ടൊപ്പം തായ്‌ലന്റിലേക്ക് കല്‍ക്കത്തയില്‍ നിന്ന് യാത്ര തിരിക്കും.

RELATED STORIES

Share it
Top