മുഹമ്മദ് അലി ജിന്ന മഹാപുരുഷന്‍:ബിജെപി എംപിലഖ്‌നൗ: പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന മഹാപുരഷനാണെന്ന് ബിജെപി എംപി സാവിത്രി ഭായ് ഫൂലെ. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ജിന്നയുടെ ചിത്രം സ്ഥാപിച്ചതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ജിന്നയെ പുകഴ്ത്തി ബിജെപി എംപിയുടെ പ്രസ്താവന.അന്നും ഇന്നും എന്നും ജിന്ന മഹാപുരുഷനാണ്.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഒരു പാട് സംഭാവനകള്‍ നല്‍കിയ ആളായിരുന്നു ജിന്നയെന്നും അനുയോജ്യമായ എല്ലായിടങ്ങളിലും ഇത്തരം മഹാപുരുഷന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കണമെന്നും സാവിത്രി ഫൂലെ പറഞ്ഞു.ഉത്തര്‍പ്രദേശിലെ ബഹ്‌റൈക്കില്‍ നിന്നുള്ള ബിജെപി എംപിയാണ് സാവിത്രി.
അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ ഓഫീസിലുള്ള മുഹമ്മദ് അലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെതിരെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

RELATED STORIES

Share it
Top