മുഹമ്മദ്കുട്ടിയുടെ വിയോഗം ; നിലച്ചത് കാരുണ്യവഴിയിലെ നിശബ്ദസേവനം

ഫറോക്ക്: നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ഫറോക്ക്— ചുങ്കം തിരിച്ചിലങ്ങാ ടിയില്‍ കഴിഞ്ഞദിവസം മരിച്ച പൂവന്നൂര്‍ മുഹമ്മദ്—കുട്ടി. നിത്യ ജീവിതത്തില്‍ കഷ്—ടപ്പാടും ദുരിതവും അനുഭവിക്കുന്നവര്‍ക്ക് എന്നും തണലായി നിന്ന  മനുഷ്യസ്‌നേഹിയായിരുന്നു ഇദ്ദേഹം.
രോഗംകൊണ്ടോ അപകടംമൂലമോ കിടപ്പിലായ രോഗികളെ പരിചരിക്കാന്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തിയിരുന്ന മുഹമ്മദ്— കുട്ടിയുടെ മരണം ആലംബഹീനരായ നിരവധി കുടുംബത്തെയാണ് ദുഃഖത്തിലാഴ്ത്തിയത്. നിരവധി വര്‍ഷങ്ങളായി തീര്‍ത്തും നിശബ്ദമായ സേവനമാണ് പരസഹായമില്ലാത്തവര്‍ക്ക് അത്താണിയായിരുന്ന ഈ പൊതുപ്രവര്‍ത്തകന്‍ നടത്തിയത്.
കാന്‍സര്‍ രോഗം ബാധിച്ചു വേദനതിന്നു ചികിത്സയിലായിരുന്നപ്പോഴും തന്നെ ആശ്രയിച്ചു കഴിയുന്ന  അവശത അനുഭവിക്കുന്നവര്‍ക്കുള്ള സഹായം അദ്ദേഹം മുടക്കിയിരുന്നില്ല.
രോഗം മൂര്‍ച്ഛിച്ചു മരണത്തിന്റെ ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ പരിചരിച്ചിരുന്ന പതിനെട്ടോളം കുടുംബങ്ങളുടെ വിവരങ്ങള്‍ ഫറോക്ക്— ചുങ്കത്തെ ഏതാനും യുവാക്കളെ ഏല്പിച്ചാണ് അദ്ദേഹം വിടവാങ്ങിയത്.നാടിന് നഷ്ടമായത് കാരുണ്യവഴിയിലെ ജീവന്‍.

RELATED STORIES

Share it
Top