മുസ് ലിങ്ങള്‍ കുറ്റവാളികള്‍;അവരെ വീട്ടില്‍ കയറ്റില്ല:ബിജെപി എംഎല്‍എ

ജയ്പൂര്‍: രാജ്യത്തെ മുസ് ലിങ്ങള്‍ കുറ്റവാളികളാണെന്ന് ബിജെപി എംഎല്‍എ. രാജസ്ഥാനിലെ ബന്‍വാര്‍ സിംഗാള്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്. മുസ് ലിങ്ങള്‍ കുറ്റവാളികളും 'ലവ് ജിഹാദില്‍' പ്രാഗത്ഭ്യമുള്ളവരുമാണ്. രാജസ്ഥാനിലെ ഹിന്ദു പെണ്‍കുട്ടികളെ വലയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് മുസ്‌ലിങ്ങള്‍. അവരെ താന്‍ വീട്ടില്‍ കയറ്റാറില്ലെന്നും വോട്ട് ചോദിക്കാറില്ലെന്നും എംഎല്‍എ പറഞ്ഞു. അല്‍വാറില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് എംഎല്‍എ വിവാദ പ്രസ്താവന നടത്തിയത്.അല്‍വാര്‍ മണ്ഡലത്തിലെ മൂന്നര ലക്ഷം വരുന്ന മുസ്‌ലിങ്ങളും കുറ്റവാളികളാണെന്നാണ് സിംഗാളിന്റെ വിവാദ പ്രസ്താവന. 'മുസ്‌ലിങ്ങളോട് ഒരിക്കലും താന്‍ വോട്ട് ചോദിക്കാറില്ല. താന്‍ അവരോട് വോട്ട് ചോദിച്ചാല്‍ പിന്നീട് അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരും. അതുകൊണ്ട് ഒരിക്കല്‍ പോലും അവരോട് വോട്ട് ചോദിക്കില്ല' -എന്നിങ്ങനെയാണ് എംഎല്‍എയുടെ പ്രസ്താവന.ഇത് രാഷ്ട്രീയമല്ലെന്നും തന്റെ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top