മുസ് ലിങ്ങള്‍ക്കെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു;പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ അറസ്റ്റില്‍ന്യൂഡല്‍ഹി: മുസ് ലിങ്ങള്‍ക്കെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെ അറസ്റ്റില്‍. കര്‍ണാടകയില്‍ ജൈന സന്യാസിയെ മുസ് ലിം യുവാക്കള്‍ അക്രമിച്ചുവെന്നാരോപിച്ച് മാര്‍ച്ച് 18നാണ് ഹെഗ്‌ഡെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സിദ്ധരാമയ്യയുടെ കര്‍ണാടകയില്‍ ആര്‍ക്കും രക്ഷയില്ല. ഒരു ജൈന സന്യാസിയെ മുസ് ലിം  യുവാക്കള്‍ ആക്രമച്ചിരിക്കുന്നു എന്ന് പറഞ്ഞ് നഗ്നനായ സന്യാസിയുടെ ഫോട്ടോകള്‍ അടക്കമാണ് പോസ്റ്റ് ചെയ്തത്. ഇത് വ്യാജ വാര്‍ത്തയാണെന്ന് പിന്നീട് വ്യക്തമായി. ബൈക്കിടിച്ച് പരിക്കേറ്റ സന്യാസി മയങ്ക് സാഗറിന്റെ ചിത്രമാണ് മുസ് ലിം യുവാക്കള്‍ ആക്രമിച്ചെന്ന് പറഞ്ഞ് കൊടുത്തത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഹെഗ്‌ഡെക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

RELATED STORIES

Share it
Top