മുസ് ലിങ്ങളല്ല രാമക്ഷേത്രം പൊളിച്ചത്:മോഹന്‍ഭാഗവത്മുംബൈ:രാമക്ഷേത്രം പൊളിച്ചത് ഇന്ത്യന്‍ മുസ് ലിങ്ങളല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത്.മഹാരാഷ്ട്രയിലെ പാലാര്‍ ജില്ലയില്‍ നടന്ന വിരാട് ഹിന്ദു സമ്മേളനത്തിലാണ് മോഹന്‍ഭാഗവത് ഇക്കാര്യം പറഞ്ഞത്.ഇന്ത്യക്കാര്‍ക്ക് ഇത്തരമൊരു കാര്യം ചെയ്യാന്‍ സാധിക്കില്ല.ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ പൊളിച്ചത് വിദേശ ശക്തികളാണെന്നും മോഹന്‍ഭാഗവത് കൂട്ടിച്ചേര്‍ത്തു. അതിനാല്‍ രാമക്ഷേത്രവും മറ്റ് ക്ഷേത്രങ്ങളും പുതുക്കി പണിയേണ്ടത് രാജ്യത്തിന്‍റെ ആവശ്യകതയാണെന്നും ഇല്ലെങ്കില്‍ മുറിഞ്ഞുപോകുന്നത് ഭാരതത്തിന്‍റെ സാംസ്കാരിക വേരുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top