മുസ് ലിം യുവാവിനൊപ്പം ക്ഷേത്രപരിസരത്തുകണ്ട യുവതിക്ക് പോലീസ് മര്‍ദ്ദനം

ബംഗളൂരു: ബംഗളൂരുവില്‍ ക്ഷേത്ര പരിസരത്ത് മുസ് ലിം യുവാവിനൊപ്പം കണ്ടെന്നാരോപിച്ച് പോലീസ് മര്‍ദ്ദിച്ചതായി യുവതി. സുഹൃത്തായ മുസ് ലിം യുവാവിനൊപ്പം സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് തന്നെ കണ്ടുവെന്ന് ആരോ പരാതി നല്‍കിയെന്ന് പറഞ്ഞ്  തന്നെ കസ്റ്റഡിയിലെടുക്കുകയും മാരകമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. യുവാവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായും യുവതി പറഞ്ഞു. പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി വീട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു.


തങ്ങള്‍ കമിതാക്കളാണെന്ന് പറഞ്ഞായിരുന്നു ഉപദ്രവമെന്ന് യുവതി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സുഹൃത്ത് മുസ് ലിം വിഭാഗത്തില്‍പെട്ടയാളായതുകൊണ്ട് അവനെ ക്രൂരമായി മര്‍ദ്ദിച്ചു. തങ്ങള്‍ വ്യത്യസ്ത മതത്തില്‍പെട്ടവരായതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും യുവതി പറയുന്നു.സംഭവത്തില്‍ യുവതി പരാതി നല്‍കി.
എന്നാല്‍, വീട്ടുകാരോട് പറയാതെ രണ്ട് ദിവസം മുന്‍പ് യുവതി വീടുവിട്ടിറങ്ങിയതാണെന്നും ഇതില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.

RELATED STORIES

Share it
Top