മുസ് ലിം മത പ്രബോധകരെ പോലീസ് തിരഞ്ഞ്പിടിച്ച് ആക്രമിക്കുന്നു:കുഞ്ഞാലിക്കുട്ടികോഴിക്കോട്: മുസ് ലിം മതപ്രബോധകരെ പോലീസ് തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. മത പ്രബോധനം ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും ഇതിനെ അടിച്ചമര്‍ത്തരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതം ഉണ്ടെന്ന് പറയുന്നവരുടെ മതം ഇല്ലാതാക്കുന്നത് ഗൗരവമേറിയ വിഷയമാണ്.സ്‌കൂളുകളില്‍ മതവും ജാതിയും രേഖപ്പെടുത്താത്ത കുട്ടികളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ തെറ്റായ വിവരം നല്‍കിയിട്ടുണ്ടെങ്കില്‍ എം.എല്‍.എമാര്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top