മുസ്‌ലീം ഹത്യകള്‍: ഇവര്‍ പേപ്പട്ടികളെ പോലെയായിരിക്കുന്നു: ഞങ്ങളുടെ ഇന്ത്യ ഇതല്ല: ഫാറൂഖ് അബ്ദുള്ള

ശ്രീനഗര്‍: ഇന്ത്യയുടെ മതേതര സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. രാജ്യത്ത് വര്‍ഗീയത വര്‍ധിച്ച് വരികയാണ്. മതേതര ഇന്ത്യയില്‍ ഹിന്ദു,മുസ്‌ലിം,സിഖ്,ക്രിസ്ത്യന്‍ എന്നിങ്ങനെ മതാടിസ്ഥാനത്തില്‍ വ്യത്യാസങ്ങളൊന്നും തന്നെയില്ല. ഇവിടെയെല്ലാവര്‍ക്കും തുല്യാവകാശമാണുള്ളത്.എന്നാല്‍ അതിനെ ഇല്ലാതാക്കാനാണ് ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നത്.രാജ്യത്ത് മുസ്‌ലിങ്ങള്‍ കൊല്ലപ്പെടുന്നത് എങ്ങനെയാണ് എന്ന് എനിക്ക് വിശദീകരിക്കാന്‍ ആകില്ല. ഇവര്‍ പേപ്പട്ടികളെപോലെ ആയിരിക്കുന്നു. അവര്‍ മാത്രമാണ് ശരി എന്ന ധാരണയാണ് അവര്‍ക്കുള്ളത്.ഞങ്ങളുടെ ഇന്ത്യ ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.കശ്മീരില്‍ സമാധാനം പുലരാന്‍ ആഗ്രഹിക്കാത്ത ചില ശക്തികള്‍ ഉണ്ട്. അവര്‍ക്ക് ഇവിടെ സമാധാനം വേണം എന്നില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമാധാനമോ സൗഹൃദമോ നിലനില്‍ക്കണം എന്നും ഇല്ല. അതിന്റെ വിലയാണ് നമ്മള്‍ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top