മുസ്‌ലിം വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫോറന്‍സിക് റിപോര്‍ട്ട്തിരുവനന്തപുരം : മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെതിരായ കേസില്‍ തെളിവില്ലെന്ന്  ഫോറന്‍സിക് റിപോര്‍ട്ട്. തെളിവായി സമര്‍പ്പിക്കപ്പെട്ട ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നാണ് ഫോറന്‍സിക് റിപോര്‍ട്ടിലുള്ളത്. ലേഖകന്‍ ഹാജരാക്കിയ മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും ശബ്ദരേഖ ഇല്ലെന്നും സിഡിയിലുണ്ടായിരുന്നത് എഡിറ്റ്  ചെയ്ത ശബ്ദരേഖയാണെന്നും റിപോര്‍ട്ടിലുണ്ട്. സമകാലിക മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ടി പി സെന്‍കുമാര്‍ മുസ്‌ലിംവിഭാഗത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കേസ്.
കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. 100 കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ സെന്‍കുമാര്‍ നടത്തിയെന്നായിരുന്നു പരാതികള്‍. പരാമര്‍ശത്തിനെതിരെ ആറ് പരാതികളാണ് ഡിജിപിക്ക് ലഭിച്ചത്.
കേസില്‍ തെളിവില്ലെന്ന ഫോറന്‍സിക് റിപോര്‍ട്ട് വന്നതോടെ ഈ കേസുകള്‍ അവസാനിപ്പിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.

RELATED STORIES

Share it
Top