'മുസ്‌ലിം വിരുദ്ധ കലാപം'പരാമര്‍ശം എടുത്തുമാറ്റി എന്‍സിഇആര്‍ടിന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച് 12ാം തരത്തിലെ പാഠപുസ്തകത്തിലെ പരാമര്‍ശത്തില്‍ എന്‍സിഇആര്‍ടി മാറ്റം വരുത്തുന്നു. പാഠപുസ്തകത്തില്‍ ഗുജറാത്ത് കലാപം ഇനി മുസ്‌ലിം വിരുദ്ധ കലാപമായിരിക്കില്ല. രാഷ്ട്രമീമാംസ പുസ്തകത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയം എന്ന പാഠഭാഗത്തിലാണു മാറ്റംവരുത്തുന്നത്. ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപം തലക്കെട്ടിലുള്ള പാഠത്തിലാണ് മാറ്റംവരുത്തുന്നത്. മുസ്‌ലിംവിരുദ്ധ കലാപം എന്നതിനു പകരം ഗുജറാത്ത് കലാപം എന്നു മാത്രമാക്കാനാണു തീരുമാനം. സിബിഎസ്‌സിയുടെയും എന്‍സിഇആര്‍ടിയുടെയും പ്രതിനിധികളടങ്ങിയ കോഴ്‌സ് പുനപ്പരിശോധനാ കമ്മിറ്റിയുടേതാണു തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. 2007ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപി ഭരണകാലത്താണു പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ വര്‍ഷം വീണ്ടും പുസ്തകം അച്ചടിക്കുമ്പോള്‍ മാറ്റംവരുത്തും.

RELATED STORIES

Share it
Top