മുസ്‌ലിം വിദ്യാര്‍ഥികളുമായി സൗഹൃദം: മുന്നറിയിപ്പുമായി ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍

ചിക്കമാംഗ്ലൂര്‍: കര്‍ണാടകയിലെ ചിക്കമംഗ്ലൂരില്‍ മുഡിഗേറില്‍ സ്‌കൂളുകളിലും കോളജുകളിലും മുസ്‌ലിം വിദ്യാര്‍ഥികളുമായി സൗഹൃദം ഉണ്ടാക്കുന്ന ഹിന്ദു പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പ്രചാരണം. ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഹിന്ദു പെണ്‍കുട്ടികള്‍ വീഴാതിരിക്കാനാണ് ഈ സന്ദേശം പ്രചരിപ്പിക്കുന്നതെന്ന് ജില്ലാ ബജ്‌രംഗ് ദള്‍ കണ്‍വീനര്‍ പ്രതികരിച്ചു.ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലുമാണ് ഹിന്ദു പെണ്‍കുട്ടികള്‍ ഇതര മതസ്ഥരായ യുവാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് കാണരുതെന്ന മുന്നറിയിപ്പ് പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ കണ്ടാല്‍ തങ്ങള്‍ വെറുതെ ഇരിക്കില്ല. ഒരാളെ കൊല്ലാന്‍ ശ്രമിക്കുന്നതോ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതോ കണ്ടാല്‍ പോലിസ് വരാനായി തങ്ങള്‍ കാത്തിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. അതുപോലെ തന്നെയാണ് ഈ വിഷയത്തിലും തങ്ങള്‍ പ്രതികരിക്കുകയെന്നും കണ്‍വീനര്‍ പറയുന്നു.

RELATED STORIES

Share it
Top